കൊച്ചി : കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ തല പരിപാടി തോപ്പുംപടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .ചാർളി പോൾ ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെ സർക്കാർ താൽക്കാലിക പ്രസ്താവന നടത്തി അതിൻ്റെ മറവിൽ അതീവ രഹസ്യമായി മദ്യഷാപ്പുകൾ തുറക്കാൻ നടത്തുന്ന നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ.ചാർളി പോൾ ചൂണ്ടിക്കാട്ടി.മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങൾക്കു മെതിരെ ബോധവത്ക്കരണം, ചെറുത്ത് നിൽപ്പ്,ചികിത്സാ സഹായം, കൗൺസിലിങ്ങ് പുനരധിവാസം എന്നീ തലങ്ങളിൽ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് മദ്യ, ലഹരി വിരുദ്ധ ഏകോപന സമിതി നേതൃത്വം നൽകും.ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ് , ലഘുലേഖ വിതരണം എന്നിവ ഉണ്ടായിരുന്നു.താലൂക്ക് കേന്ദ്രങ്ങളിലും, പഞ്ചായത്ത് തലങ്ങളിലും ലഹരി വിരുദ്ധ ദിനാചരണ പരിപാടി നടത്തി.ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.പി.എച്ച് ഷാജഹാൻ, കുരുവിള മാത്യൂസ്, രാധ കൃഷ്ണൻ കടവുങ്ങൽ, ഏലൂർഗോപിനാഥ്, കെ.കെ വാമലോചനൻ, വിജയൻ പി. ......
കൊച്ചി: സീഫുഡ് വ്യവസായത്തിലെ ഊർജ കാര്യക്ഷമതാ സാങ്കേതിക വിദ്യകൾ സംബന്ധിച്ചും കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ അതിഥി പദ്ധതിയുടെ ബോധവത്കരണത്തിനായും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, എനർജി മാനേജ്മെന്റ് സെന്റർ എന്നിവരുമായി സഹകരിച്ച് ഫിക്കി ശില്പശാല സംഘടിപ്പിച്ചു. സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ. ......
കൊച്ചി - അടിയന്തിരാവസ്ഥയുടെ 50-ാം വാർഷികാചരണത്തോടനുബന്ധിച്ച് ബിജെപി എറണാകുളം റവന്യൂ ജില്ലയിലെ അടിയന്തിരാവസ്ഥയ്ക്കെതിരായി സമരത്തിന് നേതൃത്വം നൽകിയ പോരാളികളെ ആദരിക്കുന്നു.എറണാകുളം വൈ എം സി എ ഹാളിൽ വൈകീട്ട് 5 മണിക്ക് നടക്കുന്ന ആദരണ സദസ്സ് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ ഉദ്ഘാടനം ചെയ്യും.ബി ജെ പി മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ. പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു. ഭരണകാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ......
ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികൾ വൈകാതെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ......
കേരളത്തിലെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി. കേരളം നൽകിയ പട്ടികയിലെ മൂന്നു പേരുകൾ വെട്ടിയാണ് കേന്ദ്രം അന്തിമ പട്ടിക തയ്യാറാക്കിയത്. ......
പറവൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. പറവൂർ കടവത്ത് റോഡിൽ കണ്ണംപറമ്പിൽ സുരേന്ദ്രനും ഭാര്യ സജിതയുമാണ് മരിച്ചത്.......
ദോഹ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനവിരുദ്ധ സർക്കാരിനെതിരെയുള്ള ജനകീയ വിധിയാണ് നിലമ്പൂരിൽ കണ്ടതെന്നും പിണറായി വിജയന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് നിലമ്പൂരിലെ വോട്ടർമാർ നൽകിയിരിക്കുന്നതെന്നും ഗ്ലോബൽ കമ്മിറ്റി നേതാവ് കെ കെ ഉസ്മാൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
2026 ൽ നടക്കാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരാൻ പോകുന്നതിന്റെ കൗണ്ട്ഡൌൺ നിലമ്പൂരിൽ തുടങ്ങിക്കഴിഞ്ഞെന്നും കേരളത്തിലെ ഭരണസംവിധാനം മുഴുവൻ ഉപയോഗിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്ക് ടീം വികസനത്തിന്റെ കാര്യത്തിൽ ഉണ്ടാക്കിയെടുത്ത കള്ളത്തരങ്ങൾ നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിഞ്ഞെന്നും ജില്ലാ മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര പറഞ്ഞു.നിലമ്പൂരിലെ വോട്ടർമാർക്ക് ജില്ലാ കമ്മിറ്റിയുടെ നന്ദിയും ഒത്തൊരുമയോടെ പ്രവർത്തിച്ച ടീം യുഡിഎഫിന് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങളും അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡണ്ട് വിപിൻ മേപ്പയൂർ നേർന്നു. ......
കേരള രാഷ്ട്രീയത്തിൽ ആമുഖം വേണ്ടാത്ത നേതാവാണ് കേരള കോൺഗ്രസ് ചെയർമാനും, എം. എൽ.......
ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അധിക്ഷേപ വർഷം. നൂറുശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനിയെന്ന് ട്രംപ് ആരോപിച്ചു. ......